Sunday, March 21, 2021

മദ്‌ഹൊലി

 

മക്കത്തെ താഴ്‌വരയെ
നറുമണം പൂശിച്ച
മണിമുത്ത്‌ സ്വല്ലല്ലാഹ്,

മാനം തെളിഞ്ഞല്ലോ
മരുഭൂവുണർന്നല്ലോ
മദ്ഹൊലി സ്വല്ലല്ലാഹ്
-------
മക്കാ മലഞ്ചരുവില്‍
മധു മലരായ്‌ പൂവിട്ട്‌

പൂനിലാവൊളിയായി
പാരാകെ ശോഭിച്ച്‌

കൂരിരുട്ടിൻ മാറിൽ
കൈതിരി തെളിയിച്ച്

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
ചുണ്ടില്‍ സ്‌തുതി കോര്‍‌ത്ത്‌
ചുറ്റും പറക്കുന്ന

ചിറകില്‍ തിര തീർത്ത്
ചിത്രം വരയ്ക്കുന്ന

പൂങ്കുയിൽ പാടുന്ന
പാട്ടിൽ ലയിക്കുവാൻ

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
മലയോളം മക്കയിൽ
മന്ത്രം തുടിക്കുന്ന

മാലാഖമാർ മട്ടിൽ
മഹിയിൽ ഇറങ്ങുന്ന

പുത്തന്‍ യുഗപ്പിറ
പട നാദം കേള്‍‌ക്കുവാന്‍

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
-------
ലൈലാക്കി മാനവര്‍
ലോകര്‍ സുഷുപ്‌തിയില്‍

ആലസ്യ ലോകത്ത്
ആണ്ട്‌ മയങ്ങുമീ

ഭൂമുഖത്തോപ്പിലെ
ബഹു വര്‍‌ണ്ണ പൂക്കളില്‍

മന്ത്രമായ്‌.....
മൂളുമാ
മഹിതമാം മദ്‌‌ഹൊലി
മദ്‌ഹൊലി സ്വല്ലല്ലാഹ്
--------------------------------
അസീസ്‌ മഞ്ഞിയില്‍
--------------------------------


Related Posts:

  • മക്കത്ത് പൂത്തൊരു പൂവിന്‍മക്കത്ത് പൂത്തൊരു പൂവിന്‍മണമിന്നും തീര്‍‌‌ന്നില്ലാമദീനത്ത് മാഞ്ഞ ഖമറിന്‍പ്രഭയിന്നും മാഞ്ഞില്ലാ..--------മുന്തിരിവള്ളികള്‍ കാറ്റിലുലഞ്ഞുമധുരക്കനികള്‍ ത… Read More
  • മദ്‌ഹൊലി മക്കത്തെ താഴ്‌വരയെനറുമണം പൂശിച്ചമണിമുത്ത്‌ സ്വല്ലല്ലാഹ്,മാനം തെളിഞ്ഞല്ലോ മരുഭൂവുണർന്നല്ലോമദ്ഹൊലി സ്വല്ലല്ലാഹ്-------മക്കാ മലഞ്ചരുവില്‍ മധു മലരായ… Read More
  • ഉദയ ഗീതം.. ഉദിച്ച്‌ പൊന്തിയ സുര്യനെ മണ്ണില്‍ മറച്ച്‌ വയ്‌ക്കാനാകില്ല സ്‌തുതിച്ച് പാടും കള കള നാദം നിശ്ശബ്‌ദമാക്കാനാകില്ല വിരിയും പൂക്കള്‍ ചൊരിയും പരിമളം ഒതുക്… Read More
  • സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍ സാന്ത്വനമേകുന്ന തീരമില്ലെങ്കില്‍ തിരമാല തലതല്ലി കരയുകില്ലാ. ശാന്തമാം താഴ്‌വാരങ്ങളില്ലെങ്കില്‍ ആറുകള്‍ പുളഞ്ഞോടി കുതിക്കുകില്ലാ... ജീവന്റെ ത… Read More
  • നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു നാഥാ ഞാനെങ്ങനെ സ്‌തുതിക്കേണ്ടു നീ തന്ന... അനുഗ്രഹങ്ങള്‍ക്ക് പകരമായി വഴിവിളക്കും ദിശാ സൂചികയും എനിക്കേകിയതിന്ന്‌ പകരമായി.... കനം തൂങ്ങി കുമ്പിട… Read More