മണല്‍ കാറ്റ് കോരിത്തരിച്ച്....
മദ്‌ഹൂറും ഖിസ്സ കൊരുത്ത്...
മനം നിറയും കെസ്സ് പാട്ട്...
സൈകതഭൂവിന്റെ ശാന്തിതീരങ്ങളില്‍
സംസമൊഴുക്കിയ സംസ്‌കാരവാടിയില്‍ ....
സായൂജ്യം പൂണ്ടൊരു താതനും സുതനും
സാധിച്ച സിദ്ധികള്‍ സ്‌മരിക്കുന്നോര്‍ ഞങ്ങള്‍ ..
നംറൂദ്‌മാരുടെ സിംഹാസനങ്ങളും
ആസറുമാരുടെ പൂജാലയങ്ങളും
അണിയിച്ചൊരുക്കിയ അഗ്നികുണ്ധങ്ങളെ
തണുപ്പിച്ച വീര്യം തേടുന്നോര്‍ ഞങ്ങള്‍ ..
ജാഹിലിയ്യത്തിന്‍ ഇരുള്‍ തീര്‍ത്ത തളങ്ങളില്‍
കുഫ്‌രിയത്തിന്‍ കറ പൂണ്ടയിടങ്ങളില്‍
ഈമാനിന്‍ വെള്ളി വെളിച്ചം പടര്‍ത്തിയ
ഇശലുകള്‍ പാടുവാന്‍ കൊതിക്കുന്നോര്‍ ഞങ്ങള്‍