Friday, April 5, 2013

കാര്‍മുകിലെങ്ങും


കാര്‍മുകിലെങ്ങും പരന്നല്ലൊ വെട്ടം
കാണാതെ മാനം കറുത്തല്ലൊ
കൂരിരെട്ടെങ്ങും നിറഞ്ഞല്ലൊ ജനം
കണ്ണുകാണാതെയലഞ്ഞല്ലൊ

മനുഷ്യത്വമെന്തെന്നറിയില്ല ഇന്ന്‌
മണ്ണോര്‍ക്ക്‌ മണ്ണോളം വിലയില്ല
മണ്ണിനെ വിണ്ണാക്കും സൂക്തങ്ങള്‍ നോക്കി
കാണാനുള്‍കണ്ണില്ലാത്തോരിന്ന്‌

ആദം ഹവ്വ സന്തതികളീ ലോകരു്‌
ആദിയോന്റെ ശേഷ്‌ഠ സൃഷ്‌ടികള്‍ മാനവര്‍
ഈ സത്യമോതും വിശുദ്ധ വരികള്‍
ഏശാത്തോരെക്കുറിച്ചോര്‍ത്തെന്റെ ഉള്ളില്‍
ഉയരുന്നൂ തിരയിളകുന്നൂ..


ഒരുകുഞ്ഞിക്കാറ്റിന്റെ വഴിനോക്കി വിണ്ണില്‍
ഒരുമിന്നല്‍ വെട്ടത്തിന്‍ തിരിനോക്കി
ഒരു തുള്ളി വീഴുന്ന ധ്വനി പാര്‍ത്ത് മണ്ണില്‍
ഒരു വെള്ള പാച്ചലിന്‍ ഗതിനോക്കി..

മേഘങ്ങള്‍ മാരിയായ്‌ മാറുന്നത്‌ നോക്കി
മയിലുകള്‍ പീലി വിടര്‍ത്തുന്നത് നോക്കി
ഇരുള്‍ വെട്ടിക്കീറും കിരണങ്ങളെ നോക്കി
കഴിയുന്നൂ കരള്‍ വിങ്ങുന്നൂ