Thursday, April 4, 2013

അലതല്ലും കടലിന്റെ


അലതല്ലും കടലിന്റെ തിരമാല സ്വരം കൂട്ടി
അഹദോനെ സ്‌തുതിക്കുകയല്ലോ
മണ്ണും
വിണ്ണും - ചരാചരങ്ങളഖിലവും നിയതിതന്‍
വിധിപോലെ ചരിക്കുകയല്ലോ

പാതകള്‍ പിഴക്കാതെ താരകങ്ങള്‍ ചലിച്ചു
പകലോനും പൂനിലാവും മാറി മാറിപ്പിറന്നു
പതറാതെ ഭൂമി സ്‌തുതി മീട്ടിക്കൊണ്ടേ കറങ്ങി
പരമദയാലുവിന്റെ നാമമെങ്ങും മുഴങ്ങി

രാപകല്‍ നിന്‍ സ്‌തുതി മീട്ടിടുകയാണേ
രാഗാദ്രമായി രാക്കുയില്‍ നീട്ടി പാടിടുകയാണേ
യാസുബ്‌ഹാന്‍
വാണിടും പതിനാലു ലോകം
പൂര്‍ണനാം പരിശുദ്ധനായോന്‍

കാട്ടാറിന്‍ ചിലമ്പൊലി നിന്നെ സ്‌തുതിച്ചീടുന്നേ
കോകിലങ്ങളും സ്‌തുതി മീട്ടിക്കൊണ്ടേ പറന്നേ
കീര്‍ത്തിച്ചീടുന്നേ ചരാചരമെല്ലാം പെരിയോനേ
കാണാനുള്‍കണ്ണില്ലാത്തോര്‍ , കൊക്കെകടങ്കഥയാണേ


രാപകല്‍ നിന്‍ സ്‌തുതി മീട്ടിടുകയാണേ
രാഗാദ്രമായി രാക്കുയില്‍ നീട്ടി പാടിടുകയാണേ
യാസുബ്‌ഹാന്‍
വാണിടും പതിനാലു ലോകം
പൂര്‍ണനാം പരിശുദ്ധനായോന്‍