മരുക്കാട്ടിലെ രാജാത്തി ചിറകടിച്ചു പാറി
പാട്ടിലൂറിയ വേദനയുടെ രാഗമായ് ഞാന്‍ മാറി
നാളെയുടെ മാനത്തുയരാന്‍ ചിറകുവച്ചമോഹം
പൂവിടുവാനായി വാനില്‍ പൂഞ്ചിറകായ് ഞാന്‍ മാറും
കൂട്ടിലിട്ട രാജപ്പക്ഷീ നോവ് ഞാന്‍ അറിഞ്ഞു
കാവലാളുടെ കാലിലെ ചങ്ങല കിലുങ്ങുന്നു.
കിലു കിലുക്കം കേട്ട് ഞെട്ടി ഞാനുണര്‍ന്നു പാടി
പല്ലവി തന്‍ മണിമൊഴികള്‍ വാള്‍ മുനകള്‍ ചൂടി
പാട്ടറിയുന്നോരെന്‍ വരികള്‍ ഏറ്റുപാടി പാറി
പാട്ടറിയാത്തോരെന്‍ ചുറ്റും പാട്ടിലാക്കാന്‍ കൂടി
പാഴ്‌മുളം തണ്ടിലുണരും വീണ രാഗസാരം
കണ്ണ് വീണ കമ്പിലൊഴുകും രാഗസുധാഗാനം