മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
ഒരേമരക്കൊമ്പില്‍ പല തരമുള്ള പൂക്കള്‍
അതേ മരത്തില്‍ തന്നെയും വിവിധ കനികള്‍
അകം നിറയുന്നേ കണ്ണ് കുളിര്‍ക്കും മരങ്ങള്‍
അതിലിരുന്നിമ്പത്താലെ കിളി പാടുന്നേ
മധുവുറും ഇശല്‍ കേട്ട് മനം മറന്നേ
മലയാള കിളിയുടെ കളമൊഴികള്‍
മണല്‍ കാട്ടിലിരുന്നാലും ഉണര്‍ന്നു കാതില്‍
ഇതേ ശാന്തി മന്ത്രമല്ലേ ടിപ്പുസുല്‍ത്താനോതി
ഇതേ ശ്രുതി പെരുമാളിന്‍ സിംഹാസനം മൂളി
ദിവാന്മാരെ ചൊടിപ്പിച്ചതിതേ താള രീതി
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
ഗത കാല കഥ പാടി കിളി പറന്നേ
ഗതി കെട്ടോന്‍ വില്ലും കുലച്ചൊളിച്ചിരുന്നേ
മലയാള കിളിയുടെ കളമൊഴികള്‍
മണല്‍ കാട്ടിലിരുന്നാലും ഉണര്‍ന്നു കാതില്‍
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
മലങ്കാടിന്‍ മണം കൊള്ളാനറബികളെത്തി
മഹിതമാം സംസ്കാര പ്രഭയും പരത്തി
മനുഷ്യനെ തിരിക്കുന്ന ത്വരയെ തുരത്തി
മനുജരെല്ലാരുമൊറ്റ കുലമാണെന്ന്
മധുരമായ് ധരിപ്പിക്കാനവര്‍ നടന്ന്
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
ഗുരു പിന്നെയേറ്റുപാടി ഇതേ കിളി നാദം
ഗാന്ധിജി പിടഞ്ഞു വീണതിതുതാന്‍ നിതാനം
ക്രൂരതെക്കെന്താണിതില്‍ പരമൊരു മാനം
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍
ഇതേ കിളി കൊഞ്ചലല്ലേ എഴുത്തഛന്‍ പാടി
അതേ കിളിത്തുള്ളലല്ലേ കുഞ്ചനൊക്കെയാടി
ഇതേ കഥയുണര്‍ത്തുമ്പോള്‍ മനം കുളിര്‍ ചൂടി
ഇത് പാടാന്‍ ചിറകടിച്ചുയര്‍ന്നു കിളി
കഥ കേള്‍ക്കാനകം വെമ്പി തിരയിളകി
മലയാള കിളിയുടെ കള മൊഴികള്‍
മണല്‍കാട്ടിലിരുന്നാലും ഉണര്‍ന്ന് കാതില്‍