Wednesday, January 1, 2003

കേട്ടൂ ഖലീഫ

 കേട്ടൂ ഖലീഫ ഉമറൊരു ഗാനം
കദനം നിറഞ്ഞൊരു പെണ്ണിന്റെ കാവ്യം
വേര്‍‌പാടിന്‍ വേദനയാണതിന്‍ രാഗം
വേനലില്‍ വാടുന്ന പൂവിന്റെ ശോകം
.....
അല്ലാഹുവില്‍ ഭക്തി ഇല്ലായിരുന്നെങ്കില്‍
അന്ത്യ ദിനം ഭയമില്ലാതിരുന്നെങ്കില്‍
ഇവിടെ മധുപന്മാര്‍ അണഞ്ഞേനേ
ഈ മലര്‍ മെത്ത ഉലഞ്ഞേനേ
.............
കാന്തനെ കാത്ത് തളരുന്ന കണ്ണുകള്‍
കാട്ടുതീ പോലെ പടരും കിനാവുകള്‍
രാവിന്റെ ദൈര്‍‌ഘ്യം കുറയുന്നില്ല..
രാജനെന്റെരികത്തണഞ്ഞില്ലാ..
.....
ഓടിയെത്തി ഖല്‍‌ബില്‍ ഓര്‍‌മ്മതന്നോളങ്ങള്‍
പാടിത്തീരാത്ത കാവ്യ ശകലങ്ങള്‍
ഇനിയും ഗായകന്‍ വന്നില്ല..
വീണയില്‍ സംഗീതമുണര്‍‌ന്നില്ല..
.....
പെണ്ണിന്‍ ചരിതം തന്‍ കാതില്‍ മുഴങ്ങുന്നൂ
പെട്ടെന്നു സത്യത്തെ തേടിയിറങ്ങുന്നു
പട്ടാളത്തിലാ പുരുഷനെന്ന്‌
തിട്ടപ്പെടുത്തി ഖലീഫയന്ന്‌
...........
മൂന്നു മാസത്തിലൊരിക്കലെല്ലാ
സൈന്യത്തിലെല്ലാവര്‍‌ക്കുമായി
അവധി നല്‍‌കാനുത്തരവ്‌ നല്‍‌കി
തങ്കലിപിയില്‍ ചരിത്രം തീര്‍‌ത്തു